ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബിൽ പാസാക്കാനുള്ള ശ്രമം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകൾ എംപിമാർക്ക് കത്തെഴുതി ബില്ലിന് പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുന്നോട്ട് വന്നത്. ......
മുംബൈ: മാർച്ചിലെ ഐസിസി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം ഇന്ത്യൻ താരം സഞ്ജു സാംസണിന്. ട്വന്റി20 ലോകകപ്പിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ......
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം ടീമുകൾ ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
എറണാകുളം ബ്രിഡ്ജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോട്ടസ് ക്ലബ്ബും മുത്തൂറ്റ് ഫിനാൻസും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ......

പെരുമ്പാവൂർ: സൗഹാർദത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തി തണൽ പരിവാർ സംസ്ഥാന കമ്മിറ്റി പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ കണി കാണും നേരം വിഷു സ്നേഹ സംഗമം ശ്രദ്ധേയമായി.
തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻറർ ,സഹജീവന കേന്ദ്രം, കേരള ഹിന്ദി പ്രചാര സഭ തണൽ പരിവാർ ഇൻക്ലൂസീവ് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം സംയുക്തമായി സംഘടിപ്പിച്ച വിഷു ദിന സ്നേഹ സംഗമം സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
കേരള സ്റ്റേറ്റ് ഭിന്നശേഷി രക്ഷാകർതൃ സംഘടന തണൽ പരിവാർ കുടുംബാംഗങ്ങളും സവിശേഷ കഴിവുകളുള്ള കുട്ടികളുടെ രക്ഷിതാക്കളും നിറസാന്നിധ്യം കൊണ്ട് വിഷു സ്നേഹ സംഗമം മിഴിവേകുന്നതായി. പരിമിതികളെ മറികടന്ന് സിവിൽ എൻജിനീയറിങ് പരീക്ഷ പാസായ സംസാര കേൾവി പരിമിതികൾ ഉള്ള കുട്ടികളെയും കാഴ്ച പരിമിതിയെ അതിജീവിച്ചുകൊണ്ട് നെറ്റ് പരീക്ഷ പാസായ കുട്ടിയെയും തണൽ പരിവാർ പ്രത്യേക പുരസ്കാരം നൽകി വിഷുദിന സ്നേഹസംഗമ ചടങ്ങിൽ അനുമോദിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്നശേഷി കുടുംബങ്ങൾക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ,യു ഡി ഐഡി കാർഡ് വിതരണവും വിഷുവിനോട് അനുബന്ധിച്ച് ഭിന്നശേഷി കുടുംബങ്ങൾക്ക് നൽകുന്ന വിഭവസമൃദ്ധമായ ഭക്ഷ്യഭദ്രത വിഭവങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
പെരുമ്പാവൂർ നഗരസഭ കൗൺസിലർ പി എസ് ബുഷറ അധ്യക്ഷത വഹിച്ചു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നിർവഹിച്ചു. ......
മാലിദ്വീപ് ദേശീയ എയർലൈൻ കമ്പനിയായ മാൽഡീവിയൻ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് 18 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി കമ്പനി പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. ......
കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുളത്തൂർ സ്വദേശിയായ അദ്നാൻ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നായിരുന്നു അദ്നാൻ പഠിച്ചിരുന്നത്. ......
കാക്കനാട്: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനും ആയി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തിൽ സുറിയാനി ഭാഷയിലുള്ള അടിസ്ഥാന കോഴ്സ് സംഘടിപ്പിച്ചു. സുറിയാനി ഭാഷയുടെ ആരാധനാക്രമപരവും സാംസ്കാരികവുമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുറിയാനി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് മാർവാലാഹ് സുറിയാനി അക്കാദമി. 2026 ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഏപ്രിൽ 18 ശനിയാഴ്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ......
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിതിൻ രാജിന് ലോൺ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ......
ആലപ്പുഴ : വളർത്തുമൃഗങ്ങൾക്കും അവയെ സ്നേഹിക്കുന്നവർക്കുമായി ' പോഫെക്റ്റ് ഡേ ഔട്ട്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട്, മാരാരിക്കുളം. നാഷണൽ പെറ്റ് ഡേയുടെ ഭാഗമായി 'പോസം സൺഡേയ്സുമായി' സഹകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി പെറ്റ് ഉടമകളും കുടുംബങ്ങളും പങ്കെടുത്തു.
വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ......